കൊ​ല്ല​ത്ത് എ​സ്എ​ഫ്ഐ-​ബി​ജെ​പി സം​ഘ​ർ​ഷം; മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു

SFI-BJP clash in Kollam
 

കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ എ​സ്എ​ഫ്ഐ-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു. പരിക്കേവരെ ആശുപത്രിയിലേക്ക് മാറ്റി.

കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. കോളേജിൽ ബിജെപി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വിധേയ​മാ​ക്കി. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.