×

ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ധരിപ്പിച്ച എസ്.എഫ്.ഐ നേതാവിനെ സസ്പെൻഡ് ചെയ്തു

google news
Sj

ആലുവ: മഹാത്മഗാന്ധിയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ. ചൂണ്ടി ഭാരത് മാത ലോ കോളെജ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അദീൻ നാസറിനെയാണ് (25) സസ്പെൻഡ് ചെയ്തത്.

 

കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൽ അമീന്‍റെ പരാതിയിൽ അദീനെതിരെ എടത്തറ പൊലീസും കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്തകളിലെയും ദൃശങ്ങളിൽ നിന്ന് അദീൻ തെറ്റുകാരനാണെന്ന് ബോധ്യമാ‍യെന്നും പിന്നാലെയാണ് നടപടിയെന്നും കോളെജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

    

Read more : ബാബരി മസ്ജിദ് പൊളിച്ച്‌ അവിടെ അമ്പലം പണിത് ഉദ്ഘാടനത്തിനുള്ള ബിജെപിയുടെ ക്ഷണം നിരസിക്കാൻ കോണ്‍ഗ്രസിനാവുന്നില്ല : ബിനോയ് വിശ്വം

   

ഈ മാസം 21 നു കോളെജ് ക്യാംപസിലാണ് സംഭവം. മഹാത്മഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെയ്ക്കുകയും മാല അണിക്കുകയും ഇതെല്ലാം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു