സിൽവർ ലൈൻ: വിശദീകരിക്കാൻ 50ലക്ഷം കൈപ്പുസ്തകം

rail

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോ​ഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്.

ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും. നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോ​ഗം വിളിച്ചു. പൊതു യോ​ഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.

എതിർപ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രം​ഗത്തെത്തിയിരുന്നു. അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം.