×

ശിവരാമൻ്റെ മരണം; പി എഫ് അധികാരിയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പി.എഫ് ഓഫീസ് ഉപരോധിച്ച്

google news
pension

അർഹതപ്പെട്ട പി എഫ് ആനുകൂല്യം 10 വർഷമായി ലഭിക്കാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ശിവരാമൻ്റെ മരണത്തിനുത്തരവാദികളായ പി എഫ് അധികാരിയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പി.എഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു.

ഉപരോധത്തിനു ശേഷം രാജ്യവ്യാപകമായി ജനുവരി 31 മുതൽ പി.എഫ് റീജിയണൽ ഓഫീസുകൾക്ക് മുന്നിൽ ആരംഭിച്ച റിലേ ധർണ്ണ നടന്നു.
പി.എഫ് മിനിമം പെൻഷൻ വർധനവിൽ കേന്ദ്ര സർക്കാർ വർഷങ്ങളായി തുടരുന്ന അവഗണനയ്ക്കെതിരെ തിരുവനന്തപുരം ഓഫീസിന് മുന്നിൽ നടന്ന ധർണ INTUC നേതാവ് പാലോട് രവി ഉദ്ഘാടനം ചെയ്തു. 

ജില്ല പ്രസിഡൻ്റ് M ചന്ദ്രബോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി D. മോഹനൻ, സംസ്ഥാന ഭാരവാഹികളായ N. തങ്കച്ചൻ, PG രാജേന്ദ്രൻ, 
M രാജശേഖരൻ നായർ എന്നിവർക്ക് പുറമേ സിനിമാ സംവിധായകൻ ബാലു കിരിയത്ത്, മുൻ വാർത്താ അവതാരക മായ ശ്രീകുമാർ എന്നിവർഅഭിവാദ്യം ചെയ്തു.

​​​​​​Read more.....

നടൻ ജഗദീഷിൻ്റെ സഹോദരൻ സുരേഷിൻ്റെ ഗാനാലാപന ശേഷം പട്ടിണി കഞ്ഞിയും കുടിച്ച ശേഷം ഇന്നത്തെ സത്യഗ്രഹം അവസാനിച്ചു.
നാളെ സത്യാഗ്രഹം CITU നേതാവ് ആറ്റിങ്ങൽ രാമു ഉദ്ഘാടനം ചെയ്യും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ