കേരള രാഷ്ട്രീയത്തില്‍ വീണ്ടും സോളാര്‍ വിവാദം പുകയാൻ തുടങ്ങുന്നു; ആത്മകഥയുമായി സരിത എസ് നായര്‍

google news
34

കൊല്ലം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. 'പ്രതിനായിക' എന്ന അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

enlite ias final advt

സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്.

read more ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട; 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു

'ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന' ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags