×

സൗര പദ്ധതി അവസാന ഘട്ടത്തിൽ:ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്സിഡി

google news
.

പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ  ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്സിഡിയിൽ അവസരമൊരുക്കിയ സൗര പദ്ധതി അവസാന ഘട്ടമായി.ഈ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയും.ഈ പദ്ധതിയിൽ ചേരുന്നതിനായി മാർച്ച് 15 വരെ രജിസ്ട്രഷൻ ചെയ്യാവുന്നതാണ്.

പദ്ധതിയിൽ ചേരുന്നതിനായി https://ekiran.kseb.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന OTP യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാൻ്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഈ പദ്ധതിയിൽ ചേരുന്നതിലൂടെ ആനുകൂല്യങ്ങളും പരിരക്ഷയും ലഭിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക