എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ; വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ

google news
police

കൊച്ചി;  പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ രംഗത്ത്. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

  
സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യപകമായിരിക്കുകയാണ്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ.സേതുരാമൻ പറഞ്ഞത്.

Tags