×

ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

google news
download - 2024-01-14T172533.582

തിരുവനന്തപുരം:  വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികളുടെ ഭാഗമായി 29ന് കാസര്‍കോട് നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര ആരംഭിക്കും.

രാവിലെ പത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തി ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കും. അഞ്ചുലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം 13ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് രാജു അപ്‌സര പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags