×

വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി പാ​ളി​യ​തോ​ടെ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

google news
download - 2024-01-16T130021.438

കാ​ട്ടാ​ക്ക​ട: വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി പാ​ളി​യ​തോ​ടെ കു​റ്റി​ച്ച​ല്‍, പൂ​വ​ച്ച​ല്‍, മ​ല​യി​ന്‍കീ​ഴ്, മാ​റ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. പൊ​തു​ച​ന്ത, ജ​ങ്​​ഷ​ന്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കി​ള്ളി എ​ന്നി​വ​ക്ക് മു​ന്നി​ലാ​ണ് നാ​യ്ക്ക​ളു​ടെ താ​വ​ളം.വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്കും ക​ടി​യേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. കാ​ട്ടാ​ക്ക​ട സി​വി​ല്‍ സ്റ്റേ​ഷ​ൻ പ​രി​സ​രം തെ​രു​വു നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. ക​വാ​ട​ത്തി​ലും. പ​രി​സ​ര​ത്തും എ​പ്പോ​ഴും നാ​യ്ക്ക​ളു​ടെ കൂ​ട്ട​മാ​ണ്. ഇ​വ​യു​ടെ മ​ല​മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ള്‍ ഓ​ഫി​സു​ക​ള്‍ക്ക് മു​ന്നി​ൽ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍ഗ​ന്ധ​ത്തി​ന്​ ഇ​ട​യാ​ക്കു​ന്നു.

മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രെ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് കൂ​ടു​ത​ലും ഇ​ര​യാ​കു​ന്ന​ത്.പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യം ത​ള്ള​ലും നാ​യ് ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. തെ​രു​വു നാ​യ്ക്ക​ളെ അ​മ​ർ​ച്ച​ചെ​യ്യാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags