×

കുന്നംകുളത്ത് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

google news
KUNNAMKUALAM

കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു വീണ് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി അയ്യപ്പത്ത് വീട്ടിൽ ശ്രീശാന്ത് (18 ) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ്മണിയോടെയാണ് അപകടമുണ്ടായത്.

കുന്നംകുളം എരുമപ്പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഫിദമോൾ ബസ് ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിന് സമീപം ആളെ ഇറക്കി ബസ് എടുക്കുന്നതിനിടെ പുറകിലെത്തിയ ശ്രീശാന്ത് ബസ്സിനെ മറികടക്കാൻ ശ്രമിക്കുകയും എതിരെ വന്ന വാഹനം കണ്ട് ബ്രേക്ക് പിടിച്ചതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തുടർന്ന് ശ്രീശാന്തിനെ കുന്നംകുളം ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുന്നംകുളം ന്യൂമാൻ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച ശ്രീശാന്ത്. അപകടത്തെ തുടർന്ന് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു