'സ്വപ്‌ന പരസ്യമായി മാപ്പ് പറയണം'; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന്‍

swapna suresh mv govidan

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എംവി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വപ്‌ന നടത്തിയ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്നും പരാമര്‍ശം പിന്‍വലിച്ച് സ്വപ്‌ന പരസ്യമായി മാപ്പ് പറയണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സ്വപ്‌ന സുരേഷ് നടത്തിയ ആരോപണം തെറ്റും വസ്തുതാ വിരുദ്ധവുമാണ്. തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എംവി ഗോവിന്ദന്‍ പറയുന്നു. അതേസമയം, സ്വപ്‌ന മാപ്പ് പറയാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.