×

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു; പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു

google news
SESRO


 
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. നാളെ വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.

പാലാ അതിരൂപത ബിഷപ് ജോസഫ് കല്ലറങ്ങാടാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പെന്നാണ് സൂചന. സഭ നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 53 ബിഷപ്പുമാരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ അതിരൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.