×

പാലക്കാട് വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

google news
death

ചിറ്റൂർ∙ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാംകുറിശ്ശി റിട്ട. എസ്ഐ ദേവദാസിന്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. ഇന്നു രാവിലെ 8.30ന് പൊൽപ്പുള്ളി കൂളിമുട്ടത്താണ് അപകടമുണ്ടായത്.

മകനോടൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്കു പോവുകയായിരുന്നു മിനി. ഇതിനിടെ മുൻപിൽ പോവുകയായിരുന്ന വാഹനം പെട്ടെന്നു നിർത്തിയതുകണ്ട് ഇവരും പെട്ടെന്നു ബ്രേക്ക് ഇട്ടു. സ്കൂട്ടറിനു പുറകിലിരുന്ന മിനി ഇതോടെ പിന്നിലേക്കു മലർന്നടിച്ചു വീണു. ഈ സമയം എതിരെ വന്ന സ്കൂൾ ബസിന്റെ ചക്രങ്ങൾ മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ മിനിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ചിക്കോട് ഗവ ഹൈസ്കൂളിൽ ജ്യോഗ്രഫി  അധ്യാപികയാണ് മിനി. അശ്വിൻ ദേവ്, റിസ്വിൻ ദേവ് എന്നിവരാണ് മിനിയുടെ മക്കൾ.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags