കൊച്ചി: മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ പരിശോധനയില്‍ ഇന്ന് നിര്‍ണായക റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് ലഭിക്കും. കഴിഞ്ഞ ദിവസം എം എല്‍ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ നടത്തിയ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് ഇന്ന് തഹസില്‍ദാര്‍ക്ക് കൈമാറുക.
അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോര്‍ട്ട് മാത്യു കുഴല്‍ നാടനെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്.
സ്ഥലത്ത് 4 മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേ നടത്തിയത്.
Also read : അപകീർത്തിക്കേസ് റദ്ദാക്കാൻ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
റോഡിനായി സ്ഥലം വിട്ടുനില്‍കിയപ്പോള്‍, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴല്‍നാടന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് താലൂക്ക് സര്‍വേ വിഭാഗം കഴിഞ്ഞ ദിവസം പരിശോധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം