സംസ്ഥാനത്ത് താപനില ഇനിയും ഉയരും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

google news
temperature

തിരുവനന്തപുരം :  സംസ്ഥാനത്ത് താപനില ഇനിയും വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെ ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാം. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Tags