×

നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത്; പി.കെ. കുഞ്ഞാലിക്കുട്ടി

google news
pk kunjalikutty

തിരുവനന്തപുരം∙ നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഗവർണർ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

chungath kundara

‘‘ഇന്നിപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് എല്ലാവരും സർപ്രൈസ്ഡായിരിക്കുകയാണ്. ഗവർണർ വരുന്നതു കണ്ടു. വാണം വിട്ടതുപോലെ പോകുന്നതും കണ്ടു. പോകുമ്പോൾ ഞങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഒന്നു വണങ്ങുന്ന പതിവുണ്ട്. ഞങ്ങളെല്ലാം അങ്ങോട്ടു വണങ്ങാൻ തയാറായി ഇരിക്കുകയായിരുന്നു. തിരിഞ്ഞുപോലും നോക്കാതെ നോക്കാതെ ഒറ്റപ്പോക്കായിരുന്നു.’’– കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു