×

ബിജെപി കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു; മോദ്താ തൃശ്ശൂരിൽ മത്സരിക്കാൻ സാധ്യത; എം.വി.ശ്രേയാംസ്കുമാർ.

google news
SREYAS

ബത്തേരി ∙ ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രസി‍ഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.  രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

chungath kundara

മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ  സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. 

READ ALSO.....ഇലക്ട്രിക് ബസുകൾ നഷ്ടമെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം തള്ളി കെ എസ് ആർടിസി വാർഷിക റിപ്പോർട്ട്, വിഷയത്തിൽ ഒറ്റപ്പെട്ട് മന്ത്രി

ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു സമാപന സമ്മേളനം ആർ‌ജെഡി സംസ്ഥാന വൈസ് പ്രസി‍ഡന്റ് കെ.പി.മോഹനൻ ഉദ്ഘാടനം  ചെയ്യും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു