ആര്യങ്കോട് (തിരുവനന്തപുരം) : പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിവിൽ പൊലീസ് ഓഫീസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ (44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
Read More:ദിലീപിന്റെ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. വയർ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം