തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ പനിയും ശ്വാസംമുട്ടലുമായി എത്തിയ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.
read more പ്ലസ് വൺ പ്രവേശനം: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കാം
സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ വിസമ്മതിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.
പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ തയ്യാറായില്ല.
ശ്രീകല എന്ന ഡോക്ടറിനെതിരെയാണ് പരാതി. ഇവർ പൊലീസുകാരോടക്കം ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് എന്നാണ് സൂചന. മുൻപും ഇതേ ഡോക്ടറിനെതിരെ സമാന ആരോപണങ്ങളുയർന്നിരുന്നു. കുഞ്ഞിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം