കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം. വിദ്യാര്‍ത്ഥികള്‍ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളജ് കൗണ്‍സില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവേര്‍ണിംഗ് യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. എവിടെ വച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് തീരുമാനിക്കും.
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണം. കെ എസ് യു നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി മാപ്പ് പറയണം.
കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയായി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനം. ഓണത്തിന് ശേഷമായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുക. ആറ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു
സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സംഭവത്തില്‍ കോളജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലടക്കമുള്ള ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
മൂന്നാംവര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകന്‍ ക്ലാസിലുള്ളപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്നതും വിഡിയോയില്‍ കാണാം. ‘അറ്റന്‍ഡന്‍സ് മാറ്റേഴ്‌സ് ‘ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം