×

ലാവ്‌ലിൻ കേസിൽ ക്ളീന്‍ചിറ്റ് നല്‍കിയ ഐ.ടി.ഉദ്യോഗസ്ഥന്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്

google news
Sb

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആക്ഷേപവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്.മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ള സ്പെഷ്യല്‍ ഓഫീസർ ആർ മോഹൻ ആണ് 2008 ഇല്‍ ലാവലിനുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ ക്ലീൻ ചിറ്റ് നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയാലാണ് ഈ നിയമനം എന്ന സംശയിക്കുന്നു. ഇക്കാര്യത്തില്‍ പരാതി നല്‍കും എന്നും ഷോണ്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .ലാവ്ലിനില്‍ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്റർനാഷണലില്‍ നിക്ഷേപിച്ചു എന്നതിനെ പറ്റി ആയിരുന്നു ആർ മോഹൻ അന്വേഷിച്ചത്.ആദായ നികുതി വകുപ്പ് അഡിഷണല്‍ ഡയറക്ടർ ആയിരുന്നു ആർ മോഹനെന്നും ഷോണ്‍ വ്യക്തമാക്കി.

     

 

Read more...

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക