തൊടുപുഴ∙ ‘‘ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന്റെ ചില്ലിൽ ഇടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ രംഗത്ത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.രാജീവ്, എ.കെ.ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയെ ന്യായീകരിച്ച് രംഗത്തുവന്നത്.
ക്യാംപസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. എസ്എഫ്ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെഎസ്യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്ഐയ്ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ഗവർണർ കാറിനു പുറത്തിങ്ങാൻ പാടുണ്ടോയെന്ന് രാജീവ് ചോദിച്ചു. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിനു പുറത്തിറങ്ങിയതിനെ മന്ത്രി പി.രാജീവ് വിമർശിച്ചു. ‘‘ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകൂ. ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോ?. മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്.
ഗവർണറുടെ ഭാഗത്തുനിന്നും ഇന്നലെ അതുണ്ടായില്ല. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്.പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നത്’’– പി.രാജീവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു