തിരുവനന്തപുരം: സംസ്ഥാനത്ത് ഓടപണിയാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജ്യത്ത് ജിഎസ്ടി വരുമാനം ഏറ്റവും കൂടുതൽ കിട്ടുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ നികുതി പിരിവ് കാര്യക്ഷമമമല്ല. സ്വർണക്കടകളിൽ നിന്നോ ബോറുകളിൽ നിന്നോ ഒന്നും നികുതി പിരിക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് അറിയാതെ ധനമന്ത്രി ബാലഗോപാൽ പ്രയാസപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് കാരണക്കാരൻ തോമസ് ഐസകാണ്. അതിന് യുഡിഎഫ് എംപിമാരെ കരുവാക്കേണ്ടതില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് എംപിമാർ കേന്ദ്രത്തിന് പരാതി നൽകില്ലെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. ധനമന്ത്രി ഒരിക്കലും എംപിമാരുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
കെ ഫോൺ വഴി 36 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി. ഇതിൽ മുഖ്യമന്ത്രിയാണ് പ്രതി. പാലാരിവട്ടം കേസിൽ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തതിന്‍റെ പേരിലാണ് പ്രതിയാക്കുന്നത്. അതിൽ പലിശയുണ്ടായിരുന്നു. എന്നാലിവിടെ സ്റ്റോർ പർചേസ് മാന്വൽ ലംഘിച്ച് പലിശയില്ലാതെ പണം കൊടുത്തതാണ് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം