×

അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിനു കേസെടുത്തു

google news
Eh

കൊണ്ടോട്ടി: അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദയെ (35) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 9 മണിയോടെയാണ് ആബിദയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

   

Read more...

   

അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മക്കൾ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്. കരച്ചിൽ കേട്ട് സമീപത്തുള്ള വീട്ടുകാർ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക