പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചതായി പരാതി. ബൈക്കില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ഫോണ്‍ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്.പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മർദനമേറ്റത്.പൊലീസ് 8 പേർക്കെതിരെ കേസ് എടുത്തു.ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More:ലക്ഷദ്വീപ് എംപി, പി.പി.മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്
ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന് നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനെ മര്‍ദിച്ചത്. ജീവനക്കാരനോട് വാക്തർക്കമുണ്ടായ ശേഷം മടങ്ങിപ്പോയ യുവാവ് പിന്നീട് ആളെക്കൂട്ടിയെത്തി ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്.ഫോണ്‍ പെ വഴി നല്കിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരന് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നനമുണ്ടായത് ജീവനക്കാരനും വന്നവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും ആക്രമണത്തിന് തുടക്കം ഇടുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം