വയനാട്: ഗർഭണിയായ യുവതി കുഞ്ഞമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരതര പരാതിയുമായി ബന്ധുക്കൾ രംഗത്ത്.
ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദർശനയുടെ മാതാപിതാക്ക പറഞ്ഞു. മൂന്നാമതും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്നും ഇവർ ആരോപിച്ചു.
read more തിരുവനന്തപുരത്ത് അഞ്ചു വയസ്സുകാരനെ ക്രൂരമായി മർദിച്ചു കയ്യൊടിച്ചു: രണ്ടാനച്ഛൻ അറസ്റ്റിൽ
കഴിഞ്ഞ ദിവസം 13-നാണ് മകൾ ദക്ഷയേയും കൊണ്ട് ദർശന പുഴയിൽ ചാടുന്നത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയിൽ ചാടിയത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു.
ചികിത്സയിലിരിക്കെ ദർശന മരിക്കുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലായിരുന്നു ദർശനയും ഓംപ്രകാശും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതു മുതൽ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങൾക്ക് ദർശന ഇരയായിരുന്നു.
മുമ്പ് രണ്ടുതവണ മകളെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി. മരിക്കുമ്പോൾ നാലുമാസം ഗർഭിണിയായിരുന്നു. ദർശനയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.