×

തിരുവല്ലത്തെ ശഹനയുടെ ആത്മഹത്യ: ഭർത്താവും, ഭർതൃ മാതാവും പിടിയിൽ

google news
Wb
തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് പിടിയിലായത്. ഇരുവരും ഒരുമാസമായി ഒളിവിലായിരുന്നു. പ്രതികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇവര്‍ സഞ്ചരിക്കുന്ന സിസിടിവി പുറത്ത് വന്നിരുന്നു.
chungath
ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷഹ്ന വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു