തിരുവനന്തപുരത്ത് മുഖംമൂടി ധരിച്ചത്തി സ്‌കൂൾ വിദ്യാർഥിനികളെ പ്രാങ്ക് വീഡിയോ ചെയ്തവർ പിടിയിൽ; അനുവാദമില്ലാതെ സ്പർശിക്കുകയയും കെട്ടിപിടിക്കുകയും ചെയ്തതായി പരാതി

തിരുവനന്തപുരത്ത് മുഖംമൂടി ധരിച്ചത്തി സ്‌കൂൾ വിദ്യാർഥിനികളെ പ്രാങ്ക് വീഡിയോ ചെയ്തവർ പിടിയിൽ; അനുവാദമില്ലാതെ സ്പർശിക്കുകയയും കെട്ടിപിടിക്കുകയും ചെയ്തതായി പരാതി
തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ മുഖമൂടി ധരിച്ച് പ്രാങ്ക് ചെയ്തവർ പിടിയിൽ. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. പ്രാങ്ക് ചെയ്യുന്നതിനു വേണ്ടി കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ചാണ് ഇവർ നിരത്തിലിറങ്ങിയത്. നെയ്യാറ്റിൻകര കോൺമെന്റ് റോഡിൽ വെച്ചായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
മുഖം മൂടി അണിഞ്ഞ് സ്‌കൂൾ വിദ്യാർഥിനികളെ അനുവാദമില്ലാതെ സ്പർശിക്കുകയയും കെട്ടിപിടിക്കുകയും ചെയ്തു. ഇത് മറ്റൊരു യുവാവ് ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
സമാന സംഭവങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടികാട്ടി നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്. മുഖമൂടി അണിഞ്ഞ് ബൈക്കിലെത്തിയ സംഘം വിദ്യാർഥിനികളോട് മോശമായി പെറുമാറുന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം