തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടം ; മരിച്ചവരുടെ എണ്ണം നാലായി

google news
Pallippuram accident new born baby woman and an auto driver died

തിരുവനന്തപുരം പള്ളിപ്പുറം വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു (23) ആണ് മരിച്ചത്.  അനുവിന്റെ നാലു ദിവസം പ്രായമായ പെൺകുഞ്ഞും അമ്മയും മരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ എസ് ആർ ടി സി ബസ്സിടിച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. ഡ്രൈവർ വി. അജിത്തിന്റെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

Tags