കേരള കോണ്‍ഗ്രസ് അടക്കം മുന്നണി വിട്ടവര്‍ യുഡിഎഫിലേക്ക് തിരിച്ചു വരണം: കെ മുരളീധരന്‍

google news
muraleedharan

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ മുന്നണിയിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. ഇവരെല്ലാം തിരികെ വരണമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആഗ്രഹമെന്നും മുരളീധരന്‍ പറഞ്ഞു. 

യുഡിഎഫില്‍ നിന്നും തിരിച്ചുപോയ എല്ലാവരും തിരിച്ചു വരണം. കേരള കോണ്‍ഗ്രസ്, എല്‍ജെഡി, കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് എന്നിവയെല്ലാം തിരിച്ചു വരണമെന്നാണ് ആഗ്രഹം. എന്നാല്‍ ഉടന്‍ മുന്നണി മാറ്റം ഉണ്ടാകുമോയെന്ന് പറയാന്‍ പറ്റില്ല. 

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയിട്ടില്ല. അതേസമയം എന്തു തീരുമാനമെടുക്കുമ്പോഴും ഇപ്പോള്‍ മുന്നണിയില്‍ ഉള്ളവരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചു വരണമെന്ന് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
 

Tags