കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിയാൻ ട്രെയിൻ വരുന്നതും കാത്ത് മാഹിക്ക് സമീപം പാളത്തിന്റെ അടുത്ത് കാത്ത് നില്ക്കുന്നതാണ്. ഒരു മണിക്കൂറോളം പാളത്തിനു സമീപം ഇയാൾ കാത്ത് നിന്നായിരുന്നു കല്ലെറിഞ്ഞ് ട്രയിനിന്റെ ഗ്ളാസ് തകർത്തത്.
ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻപുരയിൽ സൈതീസ് ബാബുവിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രതിയുടെ ഭാര്യ വീട്. ആഗസ്റ്റ് 16ന് ഉച്ചക്ക് 3.45ഓടെ മാഹിപ്പാലത്തിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ്. കണ്ണൂർ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത കേസിൽ 10 ദിവസത്തിനകമാണ് പ്രതിയെ പിടികൂടാനായത്.
വന്ദേഭാരതിൽ സ്ഥാപിച്ച കാമറയിൽ പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. പുറത്തെ ദൃശ്യങ്ങൾ അടക്കം ലഭ്യമായ ട്രെയിനിലെ 15 കാമറകളും മാഹി സ്റ്റേഷനിലെയും പരിസരത്തെയും അമ്പതോളം നിരീക്ഷണ കാമറകളും പരിശോധിച്ചു. ദൃശ്യത്തിൽ കണ്ടയാളുമായി സാമ്യം തോന്നിയ നൂറോളം പേരെ അന്വേഷണസംഘം രഹസ്യമായി നിരീക്ഷിച്ചു. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു.
സംഭവ സമയത്ത് സൈതീസിന്റെ ലൊക്കേഷൻ പാളത്തിനരികിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം റെയിൽവേ പാളങ്ങൾ കേന്ദ്രീകരിച്ച് ചോമ്പാല പൊലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു.
ആർ.പി.എഫ് ക്രൈംബ്രാഞ്ച്-പാലക്കാട്, കണ്ണൂർ, ചോമ്പാല പൊലീസ് എന്നിവർ അടങ്ങുന്ന സംയുക്ത അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.16ന് ഉച്ചക്ക് 2.30ന് കാസർകോടുനിന്ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിനു നേരെയാണ് മാഹിയിൽ കല്ലേറുണ്ടായത്. 3.43ന് തലശ്ശേരി പിന്നിട്ട ട്രെയിൻ മാഹി സ്റ്റേഷനിൽ എത്തുന്നതിനുമുമ്പായിരുന്നു സംഭവം. സി എട്ട് കോച്ചിന്റെ ചില്ലു തകർന്ന് ചീളുകൾ അകത്തേക്കു വീണു. തകർന്ന ഭാഗം കോഴിക്കോട് സ്റ്റേഷനിൽനിന്ന് പ്ലാസ്റ്റിക് ഉപയോഗിച്ചു താൽക്കാലികമായി അടച്ചാണ് ട്രെയിൻ യാത്ര തുടർന്നത്.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
മറ്റൊരു കേസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമിൽ വെച്ച് ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് പേരെ RPF സംഘം പിടികൂടിയിരുന്നു. സംഭവത്തിൽകോഴിക്കോട് സ്വദേശി ഫാസിൽ, മാഹി അഴിയൂർ സ്വദേശി മൊയ്തു എന്നിവരെയും റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെയും റിമാന്റ് ചെയ്തത്. ഇവർ റെയിൽ വേയിൽ ചായ വില്പനക്കാർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. ഇവരെ അറസ്റ്റ് ചെയ്തത് ആർ പി എഫ് ആയിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
ആഗസ്റ്റ് 13ന് രാത്രി ഏഴോടെ നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെ കണ്ണൂരിൽ കല്ലേറുണ്ടായ സംഭവത്തിൽ ഒഡിഷ ഖോർധ സ്വദേശി സർവേഷിനെ (25) കഴിഞ്ഞദിവസം റിമാന്റ് ചെയ്തിരുന്നു. 10 വർഷം വരെ തടവ് ല്ഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതാത് ലോക്കൽ പോലീസ് അന്വേഷണത്തിൽ സഹായിക്കുന്നുണ്ട് എങ്കിലും ആർ പി എഫ് ആണ് അറസ്റ്റ് നടപടികൾ ചെയ്യുന്നത്.
ട്രെയിനിൽ കല്ലേറുണ്ടായി ചില്ലുകൾ തകർന്നാൽ വെറും ഒരു ചില്ല് തകരുന്ന ലാഘവം അല്ല കേസിനുള്ളത്. കല്ലേറിൽ പരിക്കേറ്റാൽ ചികിൽസ നല്കേണ്ടതും റെയിൽവേയാണ്. മാത്രമല്ല ഗ്ളാസ് തകർന്നാൽ വന്ദേ ഭാരത് ഓട്ടം പോലും നിർത്തിവയ്ക്കും . പിന്നീട് അത് റിപ്പയർ ചെയ്യുകയോ യാത്രക്കാരേ മാറ്റുകയോ ചെയ്ത ശേഷമാണ് ഓട്ടം നടത്താൻ ആവുക. അത്ര വലിയ പ്രത്യാഘാതം ട്രെയിൻ സർവീസിനു ഒരു കല്ലേറിൽ ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം