പാ​ല​ക്കാ​ട്ട് ക​ണ്ടെ​ത്തി​യ പു​ലി​ക്കു​ഞ്ഞി​നെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി

Tiger cubs found in an unoccupied house in Palakkad
 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ഉ​മ്മി​നി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടു പു​ള്ളി​പ്പു​ലി കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്നി​നെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. തൃ​ശൂ​ർ അ​ക​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പ് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട്ടി​ൽ വ​ച്ചി​രു​ന്ന പു​ലി​ക്കു​ഞ്ഞു​ങ്ങ​ളി​ലൊ​ന്നി​നെ ത​ള്ള​പ്പു​ലി കൊ​ണ്ടു​പോ​യി​രു​ന്നു. 15 വ​ർ​ഷ​മാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ മാ​ധ​വ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. പ്ര​ദേ​ശ​വാ​സി​യാ​യ പൊ​ന്ന​ൻ എ​ന്ന​യാ​ളെ വീ​ട് നോ​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ പൊ​ന്ന​ൻ എ​ത്തി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ ശ​ബ്ദം കേ​ട്ടു. നാ​യ​യാ​ണെ​ന്ന് ക​രു​തി ജ​ന​ലി​ൽ ത​ട്ടി​യ​തോ​ടെ ത​ള്ള​പ്പു​ലി ഇ​റ​ങ്ങി​യോ​ടി​യെ​ന്ന് പൊ​ന്ന​ൻ പ​റ​ഞ്ഞു.

പി​ന്നീ​ട് നാ​ട്ടു​കാ​രെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​നു​ള്ളി​ൽ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.