പു​ൽ​പ്പ​ള്ളി​യി​ല്‍ ക​ടു​വ സാ​ന്നി​ധ്യം; സിസിടിവി ദൃശ്യം പുറത്ത്

പു​ൽ​പ്പ​ള്ളി​യി​ല്‍ ക​ടു​വ സാ​ന്നി​ധ്യം; സിസിടിവി ദൃശ്യം പുറത്ത്
 

വയനാട്: പുൽപ്പള്ളി ഏരിയപള്ളി മേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശവാസിയായ രാജന്‍റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. 

വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ർ യാ​ത്രി​ക ഏ​രി​യ​പ​ള്ളി​യി​ൽ വ​ച്ച് ക​ടു​വ​യെ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്നു വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. 

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ക​ടു​വ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് നി​ഗ​മ​നം. ക​ടു​വ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.