×

വയനാട് ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിൽ കുടുങ്ങി

google news
m k
കൽപ്പറ്റ: വയനാട്ടിലെ കൊളഗപ്പാറ ചൂരിമല എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. ഇവിടെ ഇന്നലെ പശുവിനെ കടുവ കൊന്നിരുന്നു. തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

 കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇതിന് മുമ്പ് രാജൻ എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കൂട്ടിൽ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags