വയനാട്ടിൽ കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

വയനാട്ടിൽ കടുവയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി
 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​പ്ല​ശേ​രി​യി​ൽ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ചു​ങ്ക​ത്ത് ക​ള​പ്പു​ര​യ്ക്ക​ൽ അ​ഗ​സ്റ്റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ലാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ടു​വ​യെ കി​ണ​റ്റി​നു​ള്ളി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​രു​ളം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.
 

കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു . കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.