പ​റ​വൂ​രി​ല്‍ കുഴിമന്തി കഴിച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 68 ആ​യി

sd
 

പ​റ​വൂ​ര്‍: എ​റ​ണാ​കു​ളം പ​റ​വൂ​രി​ല്‍ ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം 68 ആ​യി. തൃ​ശൂ​രി​ൽ 12 പേ​രും കോ​ഴി​ക്കോ​ട് നാ​ല് പേ​രും ചി​കി​ത്സ തേ​ടി. ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ താ​ലൂ​ക്ക് ആ‍​ശു​പ​ത്രി​യി​ൽ 28 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 20 പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്.  

  
ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്  ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. 

 
മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.