കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അതേസമയം, രണ്ട് പ്രതികളെ വെറുതേവിട്ട കീഴ്ക്കോടതി കോടതി നടപടി കോടതി റദ്ദാക്കി. പികെ കുഞ്ഞനന്തൻ്റെ ശിക്ഷയും സിപിഎം നേതാവ് പി മോഹനനെ വെറുതേ വിട്ട നടപടിയും കോടതി ശരിവച്ചു.
പ്രതികളായ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 26ന് കോടതി വിധിക്കും. പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ജീവിച്ചിരിക്കുന്ന 11 പ്രതികളാണ് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ ‘സമീപിച്ചത്.
ജീവപരസ്യം ശിക്ഷ അനുഭവിക്കുന്നതിനിടെ സിപിഎം പാനൂർ ഏര്യാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു. അനൂപ്, മനോജ് കുമാർ എന്ന കിർമാണി മനോജ്, എൻ.കെ സുനിൽ കുമാർ എന്ന കൊടി സുനി രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ, കെ.കെ മുഹമ്മദ് ഷാഫി എന്ന ഷാഫി, സിജിത്ത് എസ് എന്ന അണ്ണൻ, കെ. ഷിനോജ്, കെ.സി രാമചന്ദ്രൻ, മനോജൻ എന്ന ട്രൗസർ മനോജൻ, പി.വി റഫീക്ക് എന്ന വാഴപടച്ചി റഫീക്ക്, പ്രദീപൻ എം.കെ എന്ന ലംബു എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക്.
Read more ….
- ഛത്തീസ്ഗഡിൽ മതം മാറ്റം ജാമ്യമില്ലാക്കുറ്റമാക്കി : 10 വര്‍ഷം വരെ തടവ്
- പി. മോഹനനെ വെറുതേവിട്ട നടപടിക്കെതിരെ അപ്പീൽ നൽകും; സി.പി.എമ്മിന്‍റെ പങ്ക് കൂടുതൽ വെളിപ്പെട്ടു; ടി.പി. വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ കെ രമ
- ഹൈറിച്ച് മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസ്; കമ്പനി ഉടമ പ്രതാപനും, ഭാര്യയും ശ്രീനയും ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങും
- രണ്ടു വയസ്സുകാരിയുടെ തിരോധാനം; സഹോദരന്റെ മൊഴിയിൽ അവ്യക്തത; വിപരീത ദിശയിൽ പൊലീസ് നായയുടെ സഞ്ചാരം; വ്യക്തത വരാതെ പൊലീസ്
- വയനാട്ടിലെത്തി ഗവർണർ; കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതേ വിട്ടു. പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ ടി.പി.ചന്ദ്രശേഖരൻ്റെ വിധവ കെ.കെ. രമ നൽകിയ ഹർജിലാണ് രണ്ട് പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതി നടപടി കോടതി റദ്ദാക്കിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരിൻ്റെ ഹർജിയും കോടതി പരിഗണിച്ചിരുന്നു.