ആലപ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം

google news
accident
 

ആലപ്പുഴ: ആലപ്പുഴ ചാരുംമ്മൂട്ടില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുനക്കര തെക്ക് ചോണയത്ത് തമ്പി എന്ന അജ്മല്‍, യാത്രക്കാരിയായ ചുനക്കര തെക്ക് രാധാലയത്തില്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കൊല്ലം-തേനി ദേശീയപാതയില്‍ ചുനക്കര സര്‍ക്കാര്‍ ആശുപത്രിയ്ക്കു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.  

Tags