ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് കൈ​ക്കൂ​ലി; ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ൽ‌‌

arrest
 

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ലാ​യി. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്ര​ദീ​പ് കോ​ശി, അ​നെ​സ്തെ​റ്റി​സ്റ്റ് ഡോ. ​വീ​ണ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ മു​ഴ നീ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി ഇ​രു​വ​രും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി.

വി​ജി​ല​ൻ​സ് ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് യു​വാ​വ് കൈ​ക്കൂ​ലി കൈ​മാ​റാ​നെ​ത്തി. ഈ ​പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ‌​യാ​ണ് ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ലാ​യ​ത്.