തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ പിടിയിലായി. ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് കോശി, അനെസ്തെറ്റിസ്റ്റ് ഡോ. വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
ചാവക്കാട് സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് യുവതിയുടെ ഭർത്താവ് വിജിലൻസിൽ പരാതി നൽകി.
വിജിലൻസ് നൽകിയ നിർദേശമനുസരിച്ച് യുവാവ് കൈക്കൂലി കൈമാറാനെത്തി. ഈ പണം വാങ്ങുന്നതിനിടെയാണ് ഡോക്ടർമാർ പിടിയിലായത്.