വ​ർ​ക്ക​ല​യി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ൽ കു​ടു​ങ്ങി​യ​ രണ്ടുപേരെയും രക്ഷപ്പെടുത്തി

വ​ർ​ക്ക​ല​യി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ൽ കു​ടു​ങ്ങി​യ​ രണ്ടുപേരെയും രക്ഷപ്പെടുത്തി
 

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ഇ​ൻ​സ്ട്ര​ക്‌​ട​റെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

കോയമ്പത്തൂര്‍ സ്വദേശിയായ പാര്‍വതിയെന്ന യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഗ്ലൈ​ഡിം​ഗി​നി​ടെ ഇ​വ​ർ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഇ​രു​മ്പു​തൂ​ണി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​റോ​ളം 50 അ​ടി ഉ​യ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​വ​രും അ​ഗ്നി​ര​ക്ഷാ സേ​ന ത​യാ​റാ​ക്കി​യി​രു​ന്ന വ​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ഭാ​രം താ​ങ്ങാ​നാ​വാ​തെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ പി​ന്നു​ക​ളി​ൽ ഒ​രെ​ണ്ണം ത​ക​ർ​ന്ന​തോ​ടെ ഇ​രു​വ​രും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ലൈ​റ്റി​ന് താ​ഴെ​യാ​യി ത​യാ​റാ​ക്കി​യി​രു​ന്ന വ​ല​യി​ലേ​ക്ക് വീ​ണ​തി​നാ​ൽ ഇ​രു​വ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.
 
സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. കമ്പനിയുടെ വിശദീകരണം അല്‍പ സമയത്തിനുള്ളില്‍ പുറത്തുവരും.