×

ഒറ്റപ്പാലം റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി; ട്രെയിനിൽനിന്ന് വീണതെന്ന് സംശയം

google news
railway track

ഒറ്റപ്പാലം∙ റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ.

45ഉം 35ഉം വയസ് തോന്നിക്കുന്നവരാണ് മരിച്ചത്. ഇവർ ഇതര സംസ്ഥാനക്കാരാണെന്നു സംശയിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു