സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന; സമരവുമായി യു​ഡി​എ​ഫ്; ഒക്ടോബർ 18ന് സെക്രട്ടേറിയറ്റ് വളയും

google news
mm hassan
 

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ക്രി​മി​ന​ൽ ഗു​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്. മുഖ്യമന്ത്രിയും കെ.ബി. ഗണേഷ്‌ കുമാർ എംഎൽഎയും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഈ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസൻ‌ മുന്നറിയിപ്പു നൽകി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എല്‍ഡിഎഫില്‍ ചേക്കേറിയ വഞ്ചകനാണ് ഗണേഷ്‌ കുമാര്‍. ഗണേഷ്‌ കുമാറിനെ ഇനി യുഡിഎഫില്‍ എടുക്കില്ലെന്നും ഹസന്‍ പ്രഖ്യാപിച്ചു.

zzzzz

പു​തു​പ്പ​ള്ളി ജ​ന​വി​ധി​യു​ടെ ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം തേ​ടി​ക്കൊ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ഒ​ക്ടോ​ബ​ർ പ​ത്ത് മു​ത​ൽ 15 വ​രെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 യു​ഡി​എ​ഫ് വോ​ള​ണ്ടി​യ​ർ​മാ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ദ​യാ​ത്ര ന​ട​ത്തും.

ഒ​ക്ടോ​ബ​ർ 18-ന് ​യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50,000 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം