×

രേഖകളില്ലാത്ത ‘കായൽ യാത്ര’; നിയമം പാലിക്കാതെ ഹൗസ്ബോട്ടുകൾ

google news
htg
ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടുകളിൽ പലതിന്‍റെയും യാത്ര രേഖകളില്ലാതെ. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതിനാൽ മേഖലയിൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അപകടവും മരണവും വർധിച്ചതോടെ തുറമുഖവകുപ്പും ടൂറിസം പൊലീസും ചേർന്ന് നടത്തുന്ന പരിശോധനകളിൽ രേഖകളില്ലാതെ സവാരി നടത്തുന്ന ബോട്ടുകൾ കണ്ടെത്തുന്നുണ്ടെങ്കിലും തുടർ നടപടി പലപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്.

 വേമ്പനാട്ട് കായലിൽ അനധികൃതമായി ഓടുന്ന 1,800 ഹൗസ്ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ആലപ്പുഴ പോർട്ട് ഓഫിസിൽ രജിസ്റ്റർ ചെയ്തത് 800 ഹൗസ്ബോട്ടുകൾ മാത്രമാണ്. കേരള ഇൻലാൻഡ് വെസൽ നിയമം 2010ൽ നിലവിൽ വന്നതോടെയാണ് കനാൽ ലൈസൻസ് നിർത്തലാക്കിയത്. കൂടുതൽ വള്ളങ്ങൾക്ക് ലൈസൻസ് കൊടുത്താൽ ജല മലിനീകരണം കൂടുമെന്ന നിഗമനമായിരുന്നു പിന്നിൽ.

Read also: അപേക്ഷ ഫോറത്തിൽ മലയാളം തന്നെ മതി

chungath kundara


 നിലവിൽ 428 ശിക്കാര വള്ളങ്ങൾക്കാണ് തുറമുഖവകുപ്പിന്റെ അനുമതിയുള്ളത്. പുന്നമടയിൽ മാത്രം പരിശോധന നടത്തിയാൽ ഇതിന്‍റെ ഇരട്ടിയിലധികം ശിക്കാരകളും മറ്റ് ബോട്ടുകളും ലൈസൻസില്ലാതെ ഓടുന്നത് കാണാം. അംഗബലകുറവും സ്പീഡ് ബോട്ടുകളുടെ അപര്യാപ്തതയും കാരണം കാര്യമായ പരിശോധന നടത്താനാകാതെ ടൂറിസം പൊലീസ് വലയുകയാണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ

Tags