വൃത്തിഹീനം; പെരിന്തൽമണ്ണയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി

r
 

പെരിന്തൽമണ്ണയിൽ വൃത്തിഹീനമായ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി.ഊ​ട്ടി റോ​ഡി​ലെ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും അ​ഴു​കി ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ‍്യം വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച​തും ക​ണ്ടെ​ത്തി​യാ​ണ് ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

സി​നാ​ൻ ക​ഞ്ഞി സ്റ്റാ​ൾ, ജാ​സ്മി​ൻ റ​സ്റ്റാ​റ​ന്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​ർ, ജെ.​എ​ച്ച്.​ഐ​മാ​രാ​യ ടി. ​രാ​ജീ​വ​ൻ, വി​നോ​ദ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ അ​റി​യി​ച്ചു.