തിരുവനന്തപുരം: ഇഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡും ചോദ്യം ചെയ്യലും 20 മണിക്കൂർ പിന്നിട്ടതോടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭാസുരംഗനെ ഇ.ഡി കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.
ഇന്നലെ പുലർച്ചെ ഒരേ സമയം 9 ഇടങ്ങളിൽ തുടങ്ങിയ ഇ.ഡി റെയ്ഡ്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വാടകവീട്ടിൽ റെയ്ഡ് പൂർത്തിയായപ്പോൾ രാത്രി 8:30. തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്ററായ ഭാസുരാംഗന്റെ ഔദ്യോഗിക വാഹനത്തിൽ കണ്ടലയിലെ വീട്ടിലേക്ക്. ഭാസുരം എന്ന വീടിന്റെ പൂട്ട് തുറന്ന് ഇ.ഡി പരിശോധന.
read also ഐഎസുമായി ബന്ധമുള്ളയാൾ ഛത്തീസ്ഗഡിൽ പിടിയിൽ
സമയം കടന്നു പോയി. സ്വീകരണമുറിയിൽ അസ്വസ്ഥനായി ഭാസുരാംഗൻ. രേഖകളുടെ പരിശോധനയ്ക്കിടെ ചോദ്യങ്ങളുമായി ഇ ഡി ഉദ്യോഗസ്ഥരും. രണ്ടേമുക്കാലോടെ കൈക്ക് തരിപ്പ് അനുഭവപ്പെടുന്നു എന്നു പറഞ്ഞ ഭാസുരാംഗനെ കണ്ടല ബാങ്കിൻ്റെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ഡോക്ടറുടെ നിർദ്ദേശം. ഭാസുരാംഗനുമായി ആംബുലൻസ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്.
ഇതിനിടെ ബാങ്കിലെ ഇന്റേണൽ ഓഡിറ്റർ ശ്രീഗാറിന്റെയും അപ്രൈസർ അനിൽകുമാറിന്റെയുംമുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന പൂർത്തിയായി. ഭാസുരാംഗന്റെ ബെനാമികൾ എന്ന് സംശയിക്കുന്നവരോട് ഇ.ഡി ഉദ്യോഗസ്ഥർ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും ആണ് തേടിയത്. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകളും ശേഖരിച്ചെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു