×

വടകരയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

google news
download (22)

കോഴിക്കോട്: വടകരയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറു മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ചശേഷം അഖില കിണറ്റിൽ ചാടിയെന്നാണ് നിഗമനം.

chungath kundara

അഖിലയെ ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിൽ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags