×

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം; കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ വി​ധി നാ​ളെ

google news
Kottarakkara Dr Vandana Das Murder FIR

കൊ​ച്ചി: ഡോ.​വ​ന്ദ​ന കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി നാ​ളെ വി​ധി പ​റ​യും. നി​ല​വി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​ന്ദ​ന​യു​ടെ അ​ച്ഛ​ന്‍ മോ​ഹ​ന്‍​ദാ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​ധി.

ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ആ​ണ് ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​യു​ക. കേ​സി​ല്‍ പ്ര​തി സ​ന്ദീ​പി​ന് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലും നാ​ളെ ഉ​ത്ത​ര​വു​ണ്ടാ​കും.

 
കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ