കണ്ണൂർ: എൻജിൻ തകരാർ മൂലം കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം നിന്നുപോയി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി. അഞ്ചുമണിയോടെ യാത്ര തുടർന്നെങ്കിലും 500 മീറ്ററോളം മുന്നോട്ടുപോയശേഷം ട്രെയിൻ വീണ്ടും നിർത്തി.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
തകരാറിന്റെ കാരണം പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതർ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനിൽനിന്നു പുറത്തിറങ്ങാനാവാതെ വലഞ്ഞെന്നു യാത്രക്കാർ പറഞ്ഞു.
വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടിൽ വിയർക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണു ഡോർ തുറന്നത്. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം