മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശന്‍

vd
 

തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ വ​ന​മേ​ഖ​ല​യാ​യി ഭൂ​പ​ട​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട എ​യ്ഞ്ച​ൽ​വാ​ലി​യി​ലെ​ത്തി ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

ബഫർ സോൺ വിഷയം വഷളാക്കിയത് എ.കെ ശശീന്ദ്രനാണ്. വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ല. വിഷയം പഠിക്കുന്നില്ല. കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു.
   
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വ​ന​ഭൂ​മി​യാ​ക്കി​യ​വ​ര്‍ എ​ല്ലാം ശ​രി​യാ​ക്കു​മെ​ന്ന് പ്ര​സം​ഗി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ്. ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ്രാ​പ്ത​ന​ല്ലെ​ന്ന് സ്വ​യം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് വ​നം മ​ന്ത്രി. ഇ​ദ്ദേ​ഹ​ത്തെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പു​റ​ത്താ​ക്ക​ണം.
 
 
പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.